Friday, March 19, 2010

Wednesday, March 17, 2010

സൗഹ്രദം നിനക്കാണ് ....

സ്വപ്നങ്ങള്‍ എല്ലാം ഞാന്‍ പങ്കുവെക്കാം
ഇളം തെന്നലായി നിന്നെ സ്നേഹിക്കാം..
എന്‍റെ സ്നെഹം പുഴയായും കടലായും നിനക്കു തൊന്നും..
ചിലപ്പോള്‍ അതിന്‍റെ ആഴമറിയാതെ നീ അത്ഭുതപ്പെടും...
ചിലപ്പോള്‍ പുഴ പോലെ ശാന്തമായും..
ചിലപ്പോള്‍ ഒരു കുഞ്ഞായി നിന്നൊട് സ്നെഹത്തിനായി കൊഞ്ചിയും..
ചിലപ്പൊള്‍ നിന്നെ വെറുപ്പിചും
ഞാന്‍, ഞാന്‍ മാത്രമായി നിന്നൊട് കൂടാം..
നിനക്കു എന്നൊടു കൂട്ട് കൂടണമെങ്കില്‍ കൂടിക്കോ..
പിന്നെ എന്‍റെ സ്നേഹത്തെ കുറ്റം പറയരുത്..
എന്നെ പാതി വഴിയെ തനിച്ചാക്കരുത്
കാരണം കരയാന്‍ എനിക്ക് ഇഷ്ടമല്ല..
എന്നിലെ സൗഹ്രദം നിനക്കാണ് ....

HUMAN BRAIN

Human brain is the most
outstanding object in world.
It functions 24 hours a day,
365 days a year.
It functions right from the time we are born,
and stop only when we enter the examination hall.

സൌഹൃദം

ഇളംതലമുറ തന്‍ സൌഹൃദ വീക്ഷണം....
തെല്ലോന്നബരപ്പിക്കുന്നു എന്നെ .....
ചങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ടെന്ന-
പഴമ്പുരാണം അന്യമാകുന്നുവോ?
ഇന്റെര്നെടിന്‍ അതിപ്രസരമോ ...
ചാറ്റും...ഓര്‍കുട്ടും .. ഫെയ്സ് ബുക്കും ..
സൌഹൃദത്തിനു പുതു അര്‍ഥങ്ങള്‍ നല്കുന്നുവോ?
സുഹൃത്തായീ കടന്നുവരുന്നവര്‍ ....
പ്രായഭേദമന്യേ .....
സൌഹൃദത്തിനു പുതു നിറങ്ങള്‍
നല്‍കുമ്പോള്‍......
വേദനയോടെ തിരിച്ചറിയുന്നു ഞാന്‍....
തിരുത്തുവനാവില്ലെനിക്ക് ....
പുതുതലമുറ തന്‍ വീക്ഷണത്തെ ....
ഒരു വാക്ക് മാത്രമെന്‍ പ്രിയ കൂട്ടുകാരെ...
സൌഹൃദം ....മഹത്തായ ബന്ധം.....
ചങ്ങാതി എന്നത് ദൈവത്തിന്‍ വരധാനം....
നഷ്ടമാക്കരുതെ...സൌഹൃദത്തിന്‍ ഭാവം ....
വിലമതിക്കാനാവാത്ത ആത്മബന്ധം...
നിലനിക്കട്ടെയെന്നും..സൌഹൃദം ...
സൌഹൃദ മായി തന്നെ....!!!!

അമ്മയെന്ന പുണ്യം

അമ്മക്ക് മക്കളോടുള്ളോരു ബന്ധം ...
സ്നേഹ നിര്ഭാരമാം മഹത് ബന്ധം.....
ഇല്ല പാരില്‍ പകരം വക്കുവാന്‍
മറ്റൊരാളും അമ്മക്കായീ.....
മക്കള്‍ തന്‍ കണ്ണൊന്നു നിറഞ്ഞാല്‍...
കവിയുന്നു അമ്മ തന്‍ മനം......
തലോടുവാന്‍ കരങ്ങള്‍ നീട്ടി ...
എന്നുമില്ലേ അമ്മ കൂടെ.....
അമ്മെയ്ന്നും കൂട്ടുക്കാരി ....
നേര്‍വഴി കാട്ടും മാര്‍ഗദര്‍ശി........
എന്നുമെന്നും മക്കള്‍ തന്‍
നന്മ മാത്രം കാംഷിക്കും ദീര്‍ഘദര്‍ശി .....
മാറ്റുവനാവില്ല അമ്മ തന്‍ സ്നേഹം....
കുറയില്ല അതൊരിക്കലും....
ഒഴുകിയെത്തുന്നു...നിന്നിലെക്കെന്നും.....
പല രൂപത്തില്‍...പല ഭാവത്തില്‍ !!!!
വേദനയില്‍ .ആശ്വാസമയീ.....തലോടലായീ....
ആഹ്ലാദത്തില്‍.....ആനന്ദമായീ...
തെറ്റുകളില്‍.....ശാസനയയീ....വിലക്കുകള്‍ ആയീ .....
പ്രവര്‍ത്തികളില്‍...അനുഗ്രഹമയീ.....
മറ്റാര്‍ക്ക് കഴിയും നിന്നെ-
ഇത് പോലെ അറിയാന്‍.....
അമ്മ....അമ്മയെന്ന പുണ്യം ...
ആരാധിചില്ലെങ്കിലും..നിന്ദിക്കാതിക്കാം ....
സ്നേഹിച്ചില്ലെങ്കിലും ..വേദനിപ്പിക്കാതിരിക്കാം ....
അമ്മ....അമ്മയെന്ന ഭാഗ്യം......
നഷ്ടമാകതിരിക്കട്ടെ മക്കള്‍ക്കൊരിക്കലും !!!!

Monday, March 15, 2010

Sunday, March 14, 2010