Monday, December 28, 2009

Thursday, December 24, 2009

എന്റെ മരണം!

ഉറക്കഗുളികകള്‍ക്കൊടുവില്‍

രാത്രികളില്‍ മരിച്ചുവീഴുന്ന
സ്വപ്നങ്ങളുടെ കരച്ചിലില്‍,
ഉറങ്ങുന്ന ആത്മാവിനെ
പുണര്‍ന്നു, തോളിലേറ്റിയാരോ
നടക്കുമ്പോള്‍, പുറകില്‍
ആര്‍ത്തനാദങ്ങള്‍ വീണുടയുന്നു;
രാമായണപാരായണം ഇടറുന്നു,
ചന്ദനത്തടികള്‍ വരവേല്‍ക്കുന്നു!

നിലവിളക്കില്‍ മരണം കാത്ത്
സ്വയം എരിയുന്ന അഗ്നിക്ക്
കൂട്ടായി, പ്രാണന്റെ പുകച്ചിലില്‍
മരണമൊരറിയിപ്പാക്കി
ചന്ദനത്തിരികളുടെ ഗന്ധം!

ശാന്തയായി കിടക്കവേ വെറുതെ
ചിരിച്ചു- മരിച്ചത് ഞാനെങ്കില്‍,
കിടക്ക തയാറാക്കിയ ചന്ദനവും
ബലാല്‍ക്കാരം ചെയ്യുന്ന അഗ്നിയും
സുഷുപ്തിയില്‍ ജനിക്കുന്ന സ്വപ്നവും
എന്റെ മരണത്തില്‍ മരണമടയും!!!

എനിക്കെങ്ങനെ ജാതിയും മതവുമുണ്ടായി...?

അന്നവര്‍ക്ക് വരാതിരുന്ന
ഉറക്കമാവാം,
നിര്‍ത്താതെ പെയ്തൊരു
മഴയുടെ കുളിരാവാം,
അവിടെവിടെയോ നീട്ടി വെട്ടി
ഉറക്കം തെറിപ്പിച്ചൊരു ഇടിയാവാം,
തിരിഞ്ഞു കിടക്കുമ്പോള്‍ മാറത്ത്‌
പതിഞ്ഞൊരു കയ്യാവാം,
വരിതെറ്റി പാഞ്ഞൊരു ബീജമാവാം,
പുര നിറഞ്ഞു നിന്നൊരു അണ്ഡമാവാം..


അങ്ങനെ,
എനിക്കിന്നിങ്ങനെ ഒരു മതമുണ്ടായി.
കോളം നിറയ്ക്കാന്‍ ഒരു ജാതിയും.

Wednesday, December 23, 2009

താരത്തിനൊപ്പം : കോപ്പന്‍ ഹാഗനും അയ്യപ്പ ബൈജുവും...





താരത്തിനൊപ്പം എന്ന ഈ പംക്തിയില്‍ ഇന്ന് ഞാന്‍ പിന്തുടരുന്നത് ഏവര്‍ക്കും പ്രിയങ്കരനായ ശ്രീ അയ്യപ്പ ബൈജു എന്ന കഥാപാത്രത്തെത്തന്നെയാണ്. ഇതില്‍ "ഠോ" എന്ന ശബ്ദം ബൈജുവിന് കിട്ടുന്ന അടിയായും, ഇനിയെങ്ങാനും "ട്ടേ" എന്ന പ്രയോഗം കണ്ടാല്‍ ബൈജു അടിക്കുന്നതായും കണക്കാക്കുമല്ലോ.

താരത്തിനൊപ്പം എന്ന പരിപാടിയിലേക്ക് ഏവര്‍ക്കും സ്വാഗതം.


പതിവു പോലെ അയ്യപ്പ ബൈജു ഫുള്‍ ഫിറ്റായി പാട്ടും പാടി നില്‍ക്കുന്നിടത്ത് നിന്ന് തന്നെ

നമ്മുടെ ഈ എപ്പിസോഡും ആരംഭിക്കുന്നു.

“മരണം എന്നായാലും ഉറപ്പാ.....
എന്നാല്‍ കുടിച്ച് കുടിച്ച് മരിച്ചൂടേ...സത്യം!
കുടിച്ച് കുടിച്ച് ഞാന്‍ മരിക്കാന്‍ കിടക്കുമ്പോള്‍...
അണ്ണാക്കിലൊറ്റിക്കണേ ഒരു തുള്ളി എന്റെ
അണ്ണാക്കിലൊറ്റിക്കെണേ...പ്ലീസ് നോട്ട് ദ പോയന്റ്!

ഹലോ ചേട്ടാ! ഹോ വല്യ പുള്ളിയാ ഭയങ്കര 
ബിസിയാ! എടോ ഈ കോപ്പന്‍ “

“ഠോ” കോപ്പന്‍ നിന്റെ അപ്പന്‍ പോടാ അവിടുന്ന് ”

ബൈജു:ഹു എന്തൊരടിയാടപ്പാ, ഞാന്‍ പറയട്ടെ, ഈ കോപ്പന്‍ ഹാഗനില്‍ ആക്ചൊലി എന്താ സംഭവം?

“നാളെ ബീവറേജസ് ഷാപ്പ് മുട
ക്കാ, ഇപ്പോ പോയി ആ ക്യുവില്‍ നിന്നാല്‍ വൈകീട്ടോടെ
സാധനം കിട്ടും, അപ്പോഴാ അവന്റെയൊരു കോപ്പന്‍ ഹാഗന്‍!“

ബൈജു: കൊച്ചു പയ്യനാ, കൂമ്പ് മുളക്കുന്നേയുള്ളൂ,അപ്പോഴേക്കും കാമിലാരി ശീലാക്കി 
പോലും,പുവര്‍ ബോയ്...”
അപ്പോ
ള്‍ അതിലെ പോയ ഒരു സ്ത്രീയെ നോക്കിക്കോണ്ട് ബൈജു,

“ശ് ശ് പെങ്ങളേ വല്ലതും നടക്ക്വോ?”

“ഠോ” “ഠോ” സ്വര്‍ണ്ണത്തിനും സവാളയ്ക്കും വില കേറി നിക്കുമ്പളാ അവന്റെ ഒരു കിന്നാരം “

“ശ്ശോ പെങ്ങള് തെറ്റിദ്ധരിച്ചതാ,സത്യം കോപ്പന്‍ ഹാഗനില്‍ വല്ലതും നടക്ക്വോ എന്നാ ഞാന്‍ ഉദ്ദേശിച്ചത്,പാവം 
സഹോദരിയെ തെറ്റിദ്ധരിച്ചു, ഇവിടെ ഓസിയാറിന്റെ പൈന്റിന് വില കൂടീട്ട് ഒരുത്തനും ഇല്ല സമരം ചെയ്യാന്‍! സ്വര്‍ണ്ണത്തിന് വില കൂട്യാ ഫ്ലാഷ് ന്യൂസ്, പാവപ്പെട്ടവന്റെ പൈന്റിന് വില കൂടിയാല്‍ ഒരുത്തനും ഫ്ലാഷ് ഇല്ല! സത്യാ
ശ്ശോ നമ്മടെ നേതാവല്ലേ ആ വരുന്നത്! വല്യ പുള്ളിയാ, സാറേ ഒന്ന് നിന്നേ”

“എന്താടാ ബൈജു”

“സാറേ ഈ ആഗോള താപനം ഉയര്‍ന്നതിന് വല്ല പരിഹാരോം നടക്ക്വോ സാറെ?

“ഞങ്ങള്‍ ധര്‍ണ്ണ നടത്തുന്നുണ്ട്, പിന്നെ ആഗോള പ്രശ്നമല്ലേ അതൊക്കെ കേന്ദ്രം നോക്കിക്കോളും, ഇവിടെ നടക്കാന്‍  പോകുന്നത് പഞ്ചായത്ത് ഇലക്ഷനാ, അതില്‍ അഗോള പ്രശ്നമല്ല ഉന്നയിക്കേണ്ടത്. ജനങ്ങളുടെ പ്രശ്നങ്ങളാണ് ഉന്നയിക്കേണ്ടത്, എന്നാലേ പെട്ടീല് വോട്ട് വീഴൂ !മനസ്സിലായോ ?”

“നോട്ട് ദ പോയന്റ്,ആഗോള കേന്ദ്ര പ്രശ്നാ!നമ്മള്‍ ഇടപെടേണ്ട,
സഖാവിനോടൊന്നു ചോദിക്കാം!
"എച്ചൂസ് മി സഖാവേ ആഗോള താപനം കുറയുമോ?" 

"എവിടുന്നു കുറയാന്‍ ? ആഗോള അധിനിവേശ ഭീകരനായ അമേരിക്ക ഉള്ളിടത്തോളം കാലം ഒന്നും  നടക്കില്ല. പിന്നെ കരാറൊപ്പിടാത്തതില്‍ ചൈനയെ കുറ്റം പറയാന്‍ പറ്റ്വോ?"
"ആ....അല്ല സഖാവേ പോളണ്ടിനെ കുറിച്ച് വല്ലതും മിണ്ടാമോ? 
"പോളണ്ടിലും ആളുകള്‍ തെറ്റ് തിരിത്തിത്തുടങ്ങിയെടാ ബൈജൂ" 
"സഖാവേ
എന്റെ ബലമായ സംശയം , പൈന്റിനു വിലകൂടിയപ്പോള്‍ കുടിയന്‍മാരുടെ മനസ്സിലെ
ചൂടും ലോക് സഭയില്‍ സീറ്റ് കുറഞ്ഞപ്പോള്‍ സഖാക്കളുടെ മനസ്സിലെ ചൂടും ഈ
താപനം ഉയരാന്‍ ഇടവരുത്തിയില്ലേ എന്നാണു സംശയം ! ആണോ സഖാവേ ?" 

"ആ ബംഗാള്‍ ഭാഗത്താടാ കൂടുതല്‍ താപം !"
"അത് സത്യാ സഖാവേ! ഇനി മുഖ്യ മന്ത്രിയോട് കൂടി ചോദിക്കാം,ഏത്?
ബൈജു തിരക്കിട്ട് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് പോകുമ്പോള്‍ ഒരു കൂട്ടുകാരന്‍ ,
"എങ്ങോട്ടാ ബൈജു ഇത്ര ധ്യതീല്‍ പോകുന്നത്?വല്ല വായുഗുളിക വാങ്ങാനാണോ?
"നിന്റെ അപ്പനെന്താ ആന്ത്ര വായൂന്റെ അസുഖം ഉണ്ടോടാ?
"ഠോ" ആന്ത്ര വായൂനെ കുറ്റം പറയുന്നോടാ റാസ്കല്‍ !" 
ബൈജു: ഹമ്മേ...കൊച്ചു പയ്യനാ ഇല്ലെങ്കില്‍ നിന്നെ ചവിട്ടിക്കൂട്ടിയേനെ, ഹോ കരണം പൊകച്ചു ബ്ലഡി ഫൂള്‍, അല്ലേ.. നമ്മുടെ അടിവാരം ഓമനയല്ലേ ഈ വരുന്നേ? ഓമനേ നിന്നെ പോലീസ് വിട്ടതാണോ അതോ ലോക്കപ്പ് ചാടീതോ?
"എന്നെ സാറമ്മാരൊക്കെ കൂടി വിട്ടതാടാ ബൈജൂ"
"നിന്നെ പോലീസുകാര്‍ വല്ലതും ചെയ്തോടീ
"ആ എല്ലാരേം ചെയ്യുമ്പോലെത്തന്നെ എന്നേയും ചെയ്തത്"   
"ഇനി എന്താ ഓമനേ അടുത്ത പരിപാടി? പോയി റെസ്റ്റെടുക്കരുതോ ? 
"ഇനി റെസ്റ്റാടാ, ഇതെല്ലാം ചേര്‍ത്ത് ഒരു പുത്തകം ഇറക്കണം, ഇപ്പോ അതിനു വല്യ മാര്‍ക്കറ്റാന്നാ കേക്കണേ"
"അതിലും നല്ല മാര്‍ക്കറ്റ് വല്ല സീരിയലിലും 'പതിവ്രതയായി' അഭിനയിക്കുന്നതാ ഓമനേ, നിനക്കാകുമ്പോള്‍ നന്നായി ചേരും ! അല്ല പിന്നെ! 
ബൈജു മുഖ്യമന്ത്രിയുടെ ഓഫീസില്‍!

“സാര്‍ ഈ കോപ്പന്‍ ഹാഗന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ആരേയെങ്കിലും അയച്ചിട്ടുണ്ടോ സാര്‍”

“ഈ സര്‍ക്കാര്‍ അറിഞ്ഞ് കൊണ്ട് ആരേയും അയച്ചിട്ടില്ല.ഇനി അരേങ്കിലും പോയിട്ടുണ്ടെങ്കില്‍ വണ്ടിക്കൂലി അവര്‍ തന്നെ എടുക്കേണ്ടി വരും! എടുക്കേണ്ടി വരും!! എടുക്കേണ്ടി വരും!!!

“ഈ മുഖ്യന്റെ ഒരു കാര്യം! ബൈജൂനെ അങ്ങട് കൊല്ല്! അല്ല പിന്നെ!!  

ജാലകക്കാഴ്ചകള്‍

അടഞ്ഞ ജനലിലൂടെ പുറത്ത് മഴയുടെ ശബ്ദം. തുറന്നപ്പോള്‍ പാറിവീഴുന്ന ഈറന്‍ തുള്ളികള്‍. ജനലഴികളിലും നനവ്. ഓരോ ജാലകവും തുറക്കുന്നത് ഓരോ കാഴ്ചകളിലേക്കാണ്. അടയുന്നത് ഏകാന്തതയിലേക്കും. ഏതു വ്യക്തിജീവിതത്തിലും ഈ ജനലുണ്ടാകും. പുറം ലോകത്തേക്കു തുറക്കുന്നതോ അവനവനിലേക്ക് അടയുന്നതോ ആയ ഒരു ജനല്‍. ബാല്യത്തിലും കൊമാരത്തിലും യൌവ്വനത്തിലുമെല്ലാം. വെയിലിലേക്കും മഴയിലേക്കും പ്രഭാതത്തിലേക്കും പ്രദോഷത്തിലേക്കുമെല്ലാം തുറക്കുന്ന ജനല്‍. ശുഭവാര്‍ത്തകളിലേക്കും അശുഭവാര്‍ത്തകളിലേക്കും തുറക്കുന്ന ഒന്ന്. പോസ്റ്റുമാന്‍റെയും സന്ദര്‍ശകന്‍റെയും പിരിവുകാരന്‍റെയും മുഖം ആദ്യം തെളിയുന്നത് ഈ ജാലകത്തിലാണ്.ജനലും മഴയും തമ്മിലുള്ള ബന്ധമെന്താണ്? ഒന്നാം ക്ലാസ്സിലോ രണ്ടാം ക്ലാസ്സിലോ പഠിക്കുമ്പോള്‍ കുറെ ചിത്രകഥകള്‍ക്കും ക്രയോണുകള്‍ക്കും പാഠപുസ്തകങ്ങള്‍ക്കുമിടയ്ക്ക് ഉമ്മറത്തെ ഇരുമ്പഴിയിലൂടെ മഴയും വെയിലും രാത്രിയും പകലും കണ്ടതോര്‍മ്മയുണ്ട്. മഴയില്‍ ചുവന്ന ഞണ്ടുകള്‍ പുറകോട്ട് നൃത്തം വെച്ച് പോകുന്നതും. ആ ജനല്‍ പുറംലോകത്തേക്കു തുറന്നതായിരുന്നോ അതോ ബാല്യം എന്ന തടവുശിക്ഷയായിരുന്നോ, അറിയില്ല. ബാല്യത്തിന്‍റെ ശിഷ്ടപാദത്തിലെ ജനലുകള്‍ ഒരു പെയിന്‍റിങ്ങില്‍ കണ്ട പോലെ നരച്ച കെട്ടിടങ്ങളിലേക്കു തുറക്കുന്നതായിരുന്നു. ജനലിനപ്പുറം വിരസമായി പെയ്തു വീഴുന്ന വെയില്‍. ഏകാകിയുടെ തേങ്ങല്‍ പോലെ മഴ. നാട്ടിലെ പച്ചപ്പിലേക്കുള്ള ട്രയിന്‍ യാത്രയില്‍ പിന്നോക്കം ഓടി മറയുന്ന കാഴ്ചകള്‍ നിറഞ്ഞ ജനല്‍. അപരിചിതമായ ദേശങ്ങള്‍, ആളുകള്‍, കാഴ്ചകള്‍. പഴയ കുടുംബ വീടിന്‍റെ മര അഴികളിലൂടെ മണ്ണ് കുത്തിയൊലിച്ചൊഴുകുന്ന മഴവെള്ളം, കാഴ്ചയില്‍ പച്ചപ്പിന്‍റെ തണുപ്പ്. ദേഹത്തു നിന്നും വെള്ളം കുടഞ്ഞു കളയുന്ന കോഴികളും വളര്‍ത്തുനായും. നോക്കെത്താ ദൂരത്ത് പാടത്തിനു മുകളില്‍ പെയ്തു നിറയുന്ന മഴ. ജനലിനു പുറത്ത് ഉദിച്ചുയരുകയും അസ്തമിക്കുകയും ചെയ്യുന്ന പകലിരവും ജീവിതങ്ങളും. ജാലകത്തിനു പുറത്ത് ലൌബേര്‍ഡ്സ് കൂടുകൂട്ടിയ ബോഗന്‍വില്ലച്ചെടികള്‍. ജനലിലൂടെ എത്തിനോക്കുന്ന, പല ശബ്ദങ്ങളുണ്ടാക്കി ശ്രദ്ധയാകര്‍ഷിക്കുന്ന ഡോഗുഡു എന്ന ശുനകന്‍.മറ്റൊരോര്‍മ്മയില്‍ ജനലിലൂടെ കാണുന്ന മഴ പ്രണയമായിരുന്നു. വേദനകളില്‍ നിന്നു രക്ഷപെടാനുള്ള സ്വപ്നാടനം. പുഴയില്‍ പെയ്തു നിറയുന്ന മഴ. മഴത്തുള്ളികള്‍ രചിക്കുന്ന വൃത്ത ചിത്രങ്ങള്‍. ജനലില്‍ കൂടി പാതിരായ്ക്കു നീണ്ടു വന്ന് ശരീരത്തിന്‍റെ നിമ്നോന്നതങ്ങളില്‍ പരതിയ ഒരു കൈ ഭീതിദമായ ഓര്‍മ്മയും.അടമഴയത്ത് ടാര്‍പോളിന്‍ പാറിപ്പറക്കുന്ന ബസ്സിന്‍റെ ജനല്‍. നനവ് കുമിളിച്ചു നില്‍ക്കുന്ന ടാര്‍പ്പോളിന്‍. സ്കൂള്‍ ജനലിലൂടെ പെയ്യുന്ന മഴയും. സന്തോഷത്തിന്‍റെ മേമ്പോടി വിതറി ഉയര്‍ന്നു കേള്‍ക്കുന്ന മുദ്രാവാക്യങ്ങളും. ക്ലാസ്സ് മുറികള്‍ ശത്രുലിസ്റ്റില്‍ പെട്ടതുകൊണ്ടാവും കോളേജിലെ ജനലുകള്‍ മനസ്സില്‍ തങ്ങി നില്‍ക്കുന്നതേയില്ല. വല്ലപ്പോഴും എടുത്തു ചാടുന്നതിനും കൂവിവിളിക്കുന്നതിനും തല അകത്തേക്കിട്ടു നോക്കുന്നതിനും മാത്രമുള്ള ജനലുകള്‍. കാമുകന്‍മാരും കാമുകിമാരും ജനലിനു പുറത്ത് നോക്കെത്തുന്നതും മണിയടിക്കുന്നതും കാത്ത് കാവല്‍ നിന്നിരുന്നു.തൊഴില്‍ ജീവിതത്തിലെ ആദ്യപാദങ്ങളില്‍ ലോഡ്ജിലെ ജനലിനു പുറത്ത് താഴെയുള്ള ഹോട്ടലില്‍ നിന്നുയരുന്ന പുക. സിഗരറ്റു പായ്ക്കറ്റും തുണ്ടുകടലാസുകളും നിറഞ്ഞു കിടക്കുന്ന മേല്‍ക്കൂര. മേല്‍ക്കൂരയുടെ അതിരിനപ്പുറം റോഡിലൂടെ പോകുന്നവരുടെ തലകള്‍. ജനലുകളില്ലാത്ത ലോഡ്ജ് മുറികള്‍ പിന്നെ താഴ്ന്ന മേല്‍ക്കൂരയുള്ള തെരുവിന്‍റെ ബഹളങ്ങളിലേക്കു തുറക്കുന്ന ജനല്‍. ജനലിനു പുറത്ത് സമ്പത്തിലും ദാരിദ്യത്തിലും സന്താപത്തിലും സന്തോഷത്തിലും തുടിക്കുന്ന ജീവിതങ്ങള്‍. ഇണചേരുന്ന നിഴലുകളിലേക്കു തുറക്കുന്ന ജനലുകള്‍. ബര്‍സാത്തിയുടെ വിശാലമായ ടെറസ്സിലെ വെയില്‍. തീ പോലെ ചൂടും ഐസ് പോലെ തണുപ്പും പൊടിക്കാറ്റും അകത്തേക്കു നെയ്തുവീഴുന്ന, വെട്ടുകിളിപ്പറ്റം പോലെ കൊതുകുകള്‍ പറന്നുകയറുന്ന ജനലുകള്‍. സമാന്തരമായി മറ്റൊരു ജീവിതം മാറിമാറിപ്പാര്‍ത്ത ഹോസ്റ്റല്‍ മുറികളിലും ജനലുകളുണ്ടായിരിക്കണം. ഏകാന്തതയില്‍ നിന്നും പുറത്തേക്കു തുറക്കുന്ന ജനലുകള്‍. ഒരു സ്വപ്നം ഒളിച്ചു നോക്കുന്ന നിദ്രയുടെ ജനലുകള്‍. ജാലകങ്ങളില്‍ കൂടെ കാണുന്ന പ്രണയം, പാരവശ്യം.ജനലുകള്‍ എന്നും ജീവിത്തില്‍ നിറഞ്ഞു നില്‍ക്കുന്നു. പണത്തിനും പദവിക്കും തൊഴിലിനുമനുസരിച്ച് ജാലകക്കാഴ്ചകള്‍ മാത്രം മാറുന്നു. തെരുവിലെ ബഹളങ്ങളിലേക്കും പൊടിപടലങ്ങളിലേക്കും തുറന്ന ജനലുകള്‍ സമൃദ്ധിയിലേക്കും പച്ചപ്പുല്‍ത്തകിടികളിലേക്കും തുറക്കുന്നു. ആറു ശുനകന്‍മാരിലേക്കും ആറു കാറുകളിലേക്കും രണ്ടു ഭാര്യമാരുടെ നിഴല്‍ യുദ്ധങ്ങളിലേക്കും തുറക്കുന്നു. അല്ലെങ്കില്‍ ഇസ്തിരിയിട്ട പോലെ തേച്ച് ചന്തം വരുത്തിയ പതിഞ്ഞ ഭാഷയില്‍ സംസാരിക്കുന്ന ജീവിതങ്ങളിലേക്ക്. ജനലുകളുടെ നിര്‍വചനം മാറി വിന്‍ഡ്ഷീല്‍ഡുകളാകുന്നു. മഴത്തുള്ളികളും പുറംലോകവും തത്തിക്കളിക്കുന്ന വിന്‍ഡ്ഷീല്‍ഡുകള്‍. പുറംലോകത്തില്‍ നിന്നുള്ള ചെറുത്തു നില്‍പ്പ്. എസിമുറികളിലെ കര്‍ട്ടനുകള്‍ക്കു പുറകില്‍ ഒളിഞ്ഞിരിക്കുന്ന ജനലുകളാകുന്നു. പുറംകാഴ്ചകള്‍ തരാത്ത ട്രയിന്‍ബോഗികളിലെ ജനലും.ആകാശനീലിമയും വെള്ളിമേഘങ്ങളും മാത്രം തെളിയുന്ന ആകാശവീക്ഷണം തരുന്ന ചെറുജനലുകള്‍. കടലിലേക്കും കടല്‍നീലിമ (പച്ച?)യിലേക്കും തുറക്കുന്ന ക്യാബിന്‍ ജനലുകള്‍. ജീവിതത്തോടൊപ്പം ജനലുകളും വളരുകയും തളരുകയും ചെയ്യുന്നു.ജനലുകള്‍ ചാറ്റ് റൂമുകളിലേക്കും ഐഎം വിന്‍ഡോകളിലേക്കും വളരുന്നു. മറ്റൊരു ജീവിതം അവിടെ തുടിക്കുന്നു. സ്പന്ദിക്കുന്നു. ടിവി മറ്റൊരു ലോകജാലകമായി സ്വീകരണമുറിയിലും കിടപ്പു മുറിയിലും സ്ഥാനം പിടിച്ചിരിക്കുന്നു. അടുക്കള ജനല്‍ പുക പുറത്തുപോകാനുള്ള ഉപാധി മാത്രമായിരിക്കുന്നു. അടുക്കളത്തോട്ടങ്ങളിലേക്കും കരയുന്ന പൈക്കിടാങ്ങളിലേക്കും കിണറുകളിലേക്കും തുറക്കാത്ത അടുക്കള ജനലുകള്‍. പകരം ഉയരങ്ങളിലേക്കു തുറക്കുന്നു. കണ്ടതും കാണാനിരിക്കുന്നതുമായ ജാലകക്കാഴ്ചകള്‍ക്ക് വിരാമമിടുന്നതിനു മുന്‍പ്, ഒരു ഭിത്തിയുടെ അകലത്തില്‍ മറ്റൊരു ജാലകക്കാഴ്ച.പുറത്തു പെയ്യുന്ന മഴയുടെ ശബ്ദത്തില്‍ കിണുങ്ങുന്ന നാലു വയസ്സുകാരി.അമ്മാ ഇറ്റ്സ് റെയിനിങ്ങ് ഔട്സൈഡ്. കം കം.കര്‍ട്ടണ്‍ വകഞ്ഞു മാറ്റി ജനലിലൂടെ ആകാംക്ഷയോടെ മഴ കാണുന്ന അമ്മയും കുഞ്ഞും.മഴ കാണുമ്പോള്‍ അമ്മയുടെ ആത്മഗതം.വെന്‍ അമ്മ വാസ് യംഗ്...ഐ വാസ് ഇന്‍ കേരള, നമ്മുടെ നാട്..........................അല്‍പ്പസമയത്തിനു ശേഷം വീണ്ടും കുഞ്ഞു ശബ്ദം.വില്‍ യൂ ടേക് മീ ദേര്‍...നിശബ്ദതയ്ക്കു ശേഷംയെസ് ബേബി. ഐ വില്‍ ടേക് യൂ ദേര്‍ ഒണ്‍സ്ആ അമ്മയും ജാലകക്കാഴ്ചകള്‍ കൊതിച്ചിരിക്കുമോ

ഞാന്‍ നട്ട പ്രണയമെന്ന ചെമ്പകം



സ്കൂളില്‍ പഠിക്കുന്ന കാലത്ത് ഇന്‍റര്‍വെല്‍ സമയത്ത് നടയിറങ്ങി ഓടിവന്ന അവളും നടകയറി ഓടിപ്പോവുകയായിരുന്ന ഞാനും തമ്മില്‍ കൂട്ടിയിടിച്ചു വീണതിനു പിറ്റേന്നു മുതലായിരുന്നു പ്രേമത്തിന്‍റെ തുടക്കം.
വീഴ്ചയുടെ ഓര്‍മയ്ക്കായി എന്നോണം അവളുടെ നെറ്റിയില്‍ മുറിവിന്‍റെ ഒരു പാടു വീണു. അതോടെ, അവളുടെ സൗന്ദര്യം മുഴുവന്‍ പോയി എന്ന് അവളുടെ വല്യമ്മ സ്കൂളില്‍ വന്നു കരഞ്ഞു നെലോളിച്ചു പറയുന്നതു ‍ഞാന്‍ കേട്ടു.
ഞാനെന്തു ചെയ്യാന്‍?, ഇങ്ങോട്ടുവന്നിടിച്ചതല്ലേ എന്നു ചോദിക്കണമെന്നുണ്ടായിരുന്നെങ്കിലും അന്നതിനു ത്രാണിയില്ലാതിരുന്നതിനാല്‍ അതു ചെയ്തില്ല. അവളുടെ സൗന്ദര്യം എന്നു പറയുന്ന സാധനത്തെക്കുറിച്ച് അന്ന് എനിക്കു വല്യ ധാരണയുണ്ടായിരുന്നില്ല. എങ്കിലും അങ്ങനെയെന്തോ ഒന്ന് കുറഞ്ഞുപോയി എന്ന് അവളുടെ വല്യമ്മ പറഞ്ഞതിനാലാവണം അവള്‍ക്കു സൗന്ദര്യമുണ്ടായിരുന്നു, കുറഞ്ഞതോതിലാണെങ്കിലും ഇപ്പോളുമുണ്ട് എന്നു ഞാനങ്ങു വിശ്വസിച്ചു.
അവിടെയായിരിക്കണം തുടക്കം.
ചന്ദ്രക്കല പോലെ നെറ്റിയുടെ ഇടത്തുഭാഗത്ത് ഒരിക്കലും മായ്ക്കാത്ത പാടായി വീണ ആ മുറിവായിരുന്നു എന്‍റെ പ്രണയം. അതിന്‍റെ നീറ്റലും വേദനയും മാറിക്കഴിഞ്ഞ്,അവള്‍ വീണ്ടും സ്കൂളില്‍ വരാന്‍ തുടങ്ങിയ അന്നുമുതല്‍ ഞാനവളെ പ്രേമിച്ചു തുടങ്ങി. എന്‍റെ കൂട്ടത്തില്‍ പഠിക്കുന്ന ഒരുത്തനും അന്ന് പ്രേമം എന്താണെന്നറിയില്ലായിരുന്നു. അതുകൊണ്ടു തന്നെ എനിക്ക് എന്നോട്ടു ഭയങ്കര ബഹുമാനവും സ്നേഹവും തോന്നി. പക്ഷേ, അവള്‍ക്ക് എന്നോടില്ലാത്തതും അതായിരുന്നു.
അന്നത്തെ ആ കുട്ടിയിടിക്കു ശേഷം കണ്ണുകള്‍ കൊണ്ടുപോലും കൂട്ടിയിടിക്കാതിരിക്കാന്‍ ശ്രദ്ധിച്ചായി അവളുടെ നടപ്പ്. അതെന്‍റെ മനസ്സില്‍ അവളുടെ നെറ്റിയിലുള്ളതിനെക്കാള്‍ വലിയ മുറിപ്പാടുകള്‍ വീഴ്ത്തി.
ആ മുറിവുകളില്‍നിന്ന് ഒലിച്ചിറങ്ങിയ ചുടുചോരയില്‍ ഞാന്‍ നട്ട പ്രണയമെന്ന ചെമ്പകം വളരാന്‍ തുടങ്ങി. ആരുമറിയാതെ, അവള്‍ പോലുമറിയാതെ, അതങ്ങനെ വളര്‍ന്നു പന്തലിച്ചു തുടങ്ങിയതോടെ ഇനിയെന്നീ ചെമ്പകം പുഷ്പിക്കുമെന്ന ചോദ്യവും എന്നെ അലട്ടിത്തുടങ്ങി.
മിക്സ്ഡ്സ്കൂളിന്‍റെ സ്വാതന്ത്ര്യങ്ങളില്‍നിന്ന് ആണ്‍കുട്ടികളും പെണ്‍കുട്ടികളും വെവ്വേറെ പഠിക്കുന്ന ഹൈസ്കൂള്‍ എന്ന കാരാഗ്രഹത്തിലേക്ക് പഠനം മാറിയപ്പോളായിരുന്നു പുഷ്പിക്കാതെ നില്‍ക്കുന്ന ആ ചെമ്പകത്തിന്‍റെ വേരോട്ടവും വലിപ്പവും ഞാനറിഞ്ഞത്.
അവളെ എങ്ങനെയും വളച്ചെടുക്കുക എന്നതായിരുന്നു എന്‍റെ അടുത്ത ഉന്നം.

തുടര്‍ച്ചയായി തിരമാലയടിച്ചാല്‍ മായാത്തതായി ശിലാലിഖിതം പോലുമുണ്ടോ എന്ന കുമാരനാശാന്‍ കവിതയെ മനസ്സില്‍ ധ്യാനിച്ച് എന്നുമവള്‍ക്കു ഞാന്‍ പ്രണയലേഖനമെഴുതിത്തുടങ്ങി. പത്തെണ്ണം എഴുതുമ്പോള്‍ അതില്‍ മികച്ച ഒരെണ്ണം എന്ന തോതില്‍ അവള്‍ക്ക് നല്‍കിപ്പോരുകയും ചെയ്തു.
ആഴ്ചകളും മാസങ്ങളും അതു തുടര്‍ന്നു. ഞാന്‍ അങ്ങോട്ടുകൊടുത്ത പ്രണയലേഖനങ്ങളുടെ എണ്ണം നൂറ് തികഞ്ഞ അന്ന് അവള്‍ എനിക്കൊരു പ്രണയലേഖനം തിരിച്ചു തന്നു. ഞെട്ടലോടെ അതേറ്റുവാങ്ങി, രണ്ടും കല്‍പിച്ചു വീട്ടിലോട്ട് ഓടിയ ഞാന്‍ പുസ്തകം എവിടെയോ വലിച്ചെറിഞ്ഞ്, കപ്പക്കാലായില്‍ പോയിരുന്ന് ആ വിശുദ്ധലേഖനം പൊട്ടിച്ചു.
ആര്‍ത്തി??ോടെ ആതിലേക്കു നോക്കിയ എനിക്ക് ഒരേയൊരു വാചകമായിരുന്നു കാണാന്‍ കഴിഞ്ഞത്. അതിങ്ങനെയായിരുന്നു.
മേലാല്‍ എന്‍റെ പുറകേ നടക്കരുത്....!!
അതൊരു മുന്നറിയിപ്പായി എനിക്കു തോന്നിയില്ല. അവള്‍ക്ക് ഞാനൊരു മറുപടി കത്തെഴുതി. പിറ്റേന്ന് അവള്‍ വരുന്ന വഴിയില്‍ കാത്തുനിന്ന് അവള്‍ക്കതു കൈമാറി.
ഇന്നലത്തെ കത്തിനുള്ള മറുപടി ഇതിലുണ്ട്. വായിക്കുമല്ലോ.
അവള്‍ വായിച്ചു കാണും. അതിങ്ങനെയായിരുന്നു
നാളെ മുതല്‍ ഞാന്‍ മുന്‍പേ നടന്നോളാം....!!
അതവള്‍ക്കങ്ങിഷ്ടപ്പെട്ടു. അതോടെ, എന്‍റെ കഷ്ടപ്പാടുകള്‍ക്ക് ഒരറുതിയായി. വളച്ചെടുക്കുകയെന്ന ദുഷ്കരമായ ദൗത്യം ‍ഞാനങ്ങനെ വര്‍ഷങ്ങള്‍ നീണ്ട തപസ്യയിലൂടെ നേടിയെടുത്തു എന്നു തന്നെ പറയാം. വളച്ചെടുത്തു കഴിഞ്ഞ് പിന്നെ മേയ്ച്ചോണ്ടു നടക്കാനായിരുന്നു അതിലേറെ കഷ്ടം. വല്ലാതെ ബുദ്ധിമുട്ടി, പെടാപ്പാടു പെട്ട് കഴിഞ്ഞ ആറേഴുവര്‍ഷം ഞങ്ങള് ആത്മാര്‍ഥമായി പ്രണയിച്ചു.

ട്രെയിനിലെ സുന്ദരി


ഒരു തിരക്കു പിടിച്ച ട്രെയിന്‍ .ഇരിക്കാന്‍ ഒരിടം പരതി ഞാന്‍ ട്രെയിനുള്ളില്‍ നെട്ടോട്ടമോടുകയാണു.ഇരിപ്പിടം തേടി എന്റെ ക്രഷ്ണ മണികള്‍ അലഞ്ഞു തിരിഞ്ഞു.പെട്ടെന്നു അതു പതിവു പോലെ യഥാ സ്ഥാനത്തു നിശ്ചലമായി.ഞാന്‍ ആ സ്ഥാനവുമായി കൂടുതല്‍ അടുപ്പം പ്രാപിച്ചു.പ്രത്യേകിച്ചു ഒന്നുമില്ല.അവിടെ ഒരു സുന്ദരിക്കുട്ടി ഇരിക്കുന്നുണ്ടായിരുന്നു.വസ്ത്രം ജീന്‍സും ടീ ഷര്‍ട്ടും.ഞാന്‍ വിചാരിച്ചു...ഇപ്പോഴത്തെ കുട്ടികള്‍..അവരുടെ വേഷം.ഇവര്‍ക്കൊക്കെ ചുരിദാര്‍ ധരിച്ചാല്‍ എന്താ മാനം ഇടിഞ്ഞു പൊകുമോ..അഹങ്കാരം അവളുടെ മുഖത്തു "അ" ഹ" ങ്കാ" രം" എന്നു പ്രത്യേകം എഴുതി ഒട്ടിച്ചു വച്ചിട്ടുണ്ടു.സംസ്കാരശ്യ്യൂ ന്യ വര്‍ഗ്ഗം.അപ്പോള്‍ തന്നെ അവള്‍ ഒരു നോട്ടം പാസ്സാക്കി.ചിലപ്പോള്‍ അതു ആരാണെന്നു വെറുതെ നൊക്കിയതായിരിക്കാം.പക്ഷെ നിമിഷങ്ങള്‍ക്കകം തന്നെ അവള്‍ അടുത്ത നോട്ടം കൂടി പാസ്സാക്കിയിരുന്നു.അതില്‍ എന്റെ കാലില്‍ നിന്നു മൂര്‍ദ്ധാവിലേക്കു ഒരു കുളിരു കയറി.ഞാന്‍ വീണ്ടും വിചാരിച്ചു.ജീന്‍സും ടീ ഷര്‍ട്ടും അത്രയ്ക്കു മോശം വസ്ത്രങ്ങളൊന്നുമല്ലല്ലൊ.ഒന്നുമില്ലെങ്കിലും അവര്‍ മറയ്ക്കേണ്ടതൊക്കെ മറയ്ക്കുന്നില്ലെ...ഒരു കണയ്ക്കിനു ചുരിദാറിനേക്കാള്‍ നല്ല വേഷം ഇതു തന്നെ.എനിക്കു ഒരു തെറ്റുക്കൂടി പറ്റിപ്പോയി.അവളുടെ മുഖത്തു എഴുതി ഒട്ടിച്ചതു അഹങ്കാരം എന്നായിരുന്നില്ല.കുലീനത എന്നായിരുന്നു. "കു" ലീ" ന "ത "..അവള്‍ പല പല ജോലികളില്‍ ഏര്‍പ്പെട്ടു.അടുത്തുള്ള ഒരു പിഞ്ചുകുട്ടിയെ വെറുതെ തൊട്ടു നൊക്കും.എന്നിട്ടു എന്നെ നൊക്കും.ഇടയ്ക്കു ജനാലയിലൂടെ പുറത്തു നൊക്കും എന്നിട്ടു എന്നെ നൊക്കും.അവളുടെ ഓരൊ പ്രവ്രത്തി കഴിയും പോളും അവള്‍ ഓരോ നോട്ടം എനിക്കു നേര്‍ച്ച ചെയ്തു.ഞാന്‍ അവളെ ആകെ ഒറ്റ പ്രാവശ്യമെ നോക്കിയുള്ളൂ.കാരണം ആദ്യനോട്ടം ഞാന്‍ പിന്‍ വലിച്ചിരുന്നില്ല.നമ്മള്‍ തമ്മില്‍ ഇടയ്ക്കിടയ്ക്കു ഓരോ ഇളം ചിരികള്‍ പാസ്സാക്കി.അവള്‍ ഹിന്ദിയായിരുന്നു സംസാരിക്കുന്നതു.ഞാന്‍ ചിന്തിച്ചു.ദൈവമേ കല്യാണം കഴിഞ്ഞാല്‍ എന്റെ സ്ഥിതി എന്തായിരിക്കും.അവള്‍ ഇടയ്ക്കു അവളുടെ മുന്നില്‍ ഇരിക്കുന്ന ഒരു കിഴവനോട് സംസാരിക്കുന്നുണ്ടു.സംഭാഷണം ശ്രദ്ധിച്ചപ്പോള്‍ അതവളുടെ തന്തയാണെന്നു മനസ്സിലായി. ഷീല,സുഷ്മ,കറുത്ത ശഅന്ത ,സുലോചന,സഫീന എന്നിവര്‍ക്കു എന്റെ നന്ദി(അഞ്ചു മുതല്‍ പന്ത്രണ്ടു വരെയുള്ള എന്റെ ഹിന്ദി അധ്യാപികമാര്‍.).പ്രണയത്തിനു മുന്‍പില്‍ അവള്‍ക്കു തന്ത ഒരു പ്രശ്നമല്ലെന്നു മനസ്സിലായി.ഞാന്‍ പുറത്തേക്കു നോക്കി.ദൈവമെ കല്ലായി എത്തിയിരിക്കുന്നു.എന്റെ സ്റ്റേഷന്‍ എത്താന്‍ ഇനി വെറും അഞ്ചു മിനുറ്റു മാത്രം.അതവള്‍ക്കു മനസ്സിലായെന്നു തോന്നുന്നു.അവളുടെ മുഖം വാടാന്‍ തുടങ്ങിയിരുന്നു. ഒന്നു....രണ്ട്..മൂന്നു...നാലു...അഞ്ചു...എത്തി....ഭാരിച്ച മനസ്സുമായി ഞാന്‍ ഇറങ്ങുകയാണു.അവള്‍ ജനാലയിലൂടെ എന്നെ തന്നെ നോക്കുകയാണു.ദൈവമെ എന്റെ ഹ്രദയം തകരുന്നു.നമ്മള്‍ തമ്മില്‍ അകലുന്നു.വെറും ഒന്നര മണിക്കൂര്‍ നീണ്ട പ്രണയം ഇതാ അവസ്സാനിച്ചിരിക്കുന്നു.ദുഖിച്ച മനസ്സുമായി ഞാന്‍ എന്റെ വീട്ടിലേക്കുള്ള ബസ്സില്‍ കയറി.അപ്പോള്‍ അതാ മറ്റൊരു സുന്ദരി ബസ്സിനുള്ളില്‍ എന്നെ തന്നെ നൊക്കുന്നു.ഒരു മണിക്കൂര്‍ ദൈര്‍ഖ്യമുള്ള മറ്റൊരു പ്രണയവുമായി ഞാന്‍ യാത്ര ആരംഭിച്ചു

Wednesday, December 9, 2009

എന്‍റെ ഇഷ്ട്ട ഗാനങ്ങളില്‍

1.ºßdÄ¢: çµZAÞJ ÖÌíÆ¢
øºÈ: çÆÕÆÞØí
Ø¢·àÄ¢: ç¼ÞYØY
ÉÞ¿ßÏÄí: æ¼XØß, æµ.¼ß. ÎÞVçAÞØí

µKßMâÎÞÈ¢ µHᢠÈGá ¾ÞX çÈÞAßÏßøßçA
®æa ÎÈTßW èÄÎÃßæJKÜÞÏß
ÉáWµÞX Èà ÕKâ...
(µKßMâÎÞÈ¢...)
æÕG¢ µßÝAáæÉÞGáµáJß µÞLß ÉøKâ
µÞÃÞJ ÄàøBZ çÄ¿ß È¿KçMÞZ
ÎâµÞÈáøÞ·¢ µÅ ÉùEâ
ÕÞÈÕᢠçθÕᢠçÉÞæÜ
³{ÕᢠÄàøÕᢠçÉÞæÜ
¼z¢ ¨ ²øá ¼z¢ ²KÞÏí çºøÞX Èà ÕKâ
(µKßMâÎÞÈ¢...)
ÉìVÃÎß ÄßCZ ÕKá æÄ{ßEá øÞÕáÎáÃVKâ
ÈßX ÎãÆáØíçÎø ÕàºßÏßÜÞùÞ¿ß
®ˆÞ¢ ÎùKçMÞZ Èà æºÞˆß
ÎÜøᢠÎÇáÕᢠçÉÞæÜ µá{ßøᢠÎEᢠçÉÞæÜ
¼z¢ ¨æÏÞøá ¼z¢ ²KÞÏí çºøÞX Èà ÕKâ
(µKßMâÎÞÈ¢...)

തേക്കടി ബോട്ട് അപകടം അല്ലെങ്കില്‍ കെ.ടി .ഡി .സി യുടെ കാര്യപ്രാപ്തി ഇല്ലായ്മ

പെരിയാറിന്റെ അനന്തതയില്‍ എവിടെയോ നാല്‍പ്പത്തി അഞ്ചു ജീവന്‍ പൊലിഞ്ഞു.ആര്‍ക്കൊക്കെയോ ആരൊക്കെയോ നഷ്ട്ടമായി .നഷ്ട്ടങ്ങളുടെ കണക്കു പുസ്തകത്തില്‍ വീണ്ടും പേജുകള്‍ കൂടുന്നു ,ആരാണ് ഉത്തരവാദി ?ഉഹാപോഹങ്ങള്‍ ,പലരും പലരീതിയില്‍ പലതരത്തില്‍ പലതും പറയുന്നു ,ഏതാണ്‌ സത്യം .കാട്ടു മൃഗങ്ങളെ കണ്ട സന്തോഷം കൊണ്ട് ഒരു നിമിഷം വിധിയെ വിളിച്ചു വരുത്തിയ ,അകാലത്തില്‍ പൊലിഞ്ഞ ആ ജീവനുകാലോ? പ്രായോഗിക പരിന്ജനം കുറവായ ഡ്രൈവര്‍ ?അപകടം സംഭവിച്ചാല്‍ അകത്തിരിക്കുന്നവര്‍ക്ക് രക്ഷപെടുവാന്‍ ആകാത്ത വിധം ബോട്ട് നിര്‍മ്മിച്ച കമ്പനി ? ആരാണ് ??????????? മാധ്യമങ്ങള്‍ എല്ലാം തന്നെ ഇത്തരം കാര്യങ്ങളുടെ പിറകെ പോകുമ്പോ,ചിലതൊക്കെ മാധ്യമങ്ങള്‍ കണ്ടില്ല എന്ന് നടിക്കുന്നു .പെരിയാറിന്റെ അഗാതതയില്‍ ഒരിറ്റു പ്രാണ വായുവിനായി പിടഞ്ഞു ,വെറും ദേഹമായി അവശേക്ഷിച്ച ആ ശവ ശരീരങ്ങള്‍ക്ക് ഉത്തരവാദി കെ .ടി .ഡി .സി യുടെ ഉത്തരവാദിത്വമില്ലായ്മ അല്ലെ ? ഓരോ വകുപ്പിന്റെയും തലപ്പത്ത്‌ ഇരിക്കുന്നവര്‍ ഇങ്ങ് താഴെ എന്ത് നടക്കുന്നു എന്ന് അന്വേക്ഷിക്കുന്നില്ല ,അഞ്ചക്ക ശബളം,കാറ്‌,ബംഗ്ലാവ് ,പൊതു വേദികളില്‍ പ്രസംഗം ,പിന്നെന്തു വേണം,അപ്പോള്‍ കടമകളെ കുറിച്ച് മറക്കുന്നു ,ഇങ്ങു താഴെ തട്ടില്‍ എന്താണ് നടക്കുന്നത് എന്ന് തലപ്പത്ത്‌ ഇരിക്കുന്ന ആര്‍ക്കും അറിയില്ല ,കെ ടി ഡി സി യിലെ എല്ലാ വരും അവരവരുടെ കടമകള്‍ യഥാവിധം ചെയ്തിരുന്നു എങ്കില്‍ ഈ അപകടം ഒഴിവാക്കാമായിരുന്നില്ലേ? (വിധിയെ തടുക്കാന്‍ ആകില്ല എങ്ങിലും ) ഓരോ വകുപ്പിന്റെയും തലപ്പത്ത്‌ ഇരുന്നു സുഘസൌകര്യങ്ങള്‍ അനുഭവിക്കുമ്പോള്‍ ,തന്റെ കടമകളെ കുറിച്ച് കൂടി ബോധവാന്മാര്‍ ആകാന്‍ ഇവര്‍ക്ക് സ്രെമിച്ചു കൂടെ ? കുറച്ചു കൂടി പരിചയം ഉള്ള ഒരു ഡ്രൈവര്‍ ആയിരുന്നു എങ്കില്‍ ,അല്ലെങ്ങില്‍ കുറെ ലൈഫ് ജക്കത്റ്റ്‌ കള്‍ ഉണ്ടായിരുന്നു എങ്കില്‍ ,അല്ലെങ്കില്‍ ആള്‍ക്കാര്‍ക്ക് പെട്ടെന്ന് പുറത്തിറങ്ങാന്‍ തക്ക വഴികള്‍ ആ ബോട്ട് നു ഉണ്ടായിരുന്നു എങ്കില്‍ ,ഈ അപകടം ഒഴിവാക്കാമായിരുന്നു .ഇതെല്ലം കെ ടി ഡി സി യുടെ ചുമതല വഹിക്കുന്നവര്‍ ശ്രെദ്ധിക്കേണ്ട കാര്യങ്ങള്‍ അല്ലെ ? വല്ലവന്റേം കീശയിലെ കാശ് കെ ടി ഡി സി യുടെ വായിലെ ദോശ എന്ന് കരുതരുതയിരുന്നു .ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ദൈവം പോലും ആ പാവങ്ങളെ തുണച്ചില്ല ,ഉറ്റവരെയും ഉടയവരെയും നഷ്ട്ടമായ പലരും ഒന്നുറക്കെ വിളിച്ചു കരയാന്‍ പോലുമാകാതെ നില്‍ക്കുന്ന കാഴ്ച ,ഇവര്‍ക്കുവേണ്ടി കോടി പിടിക്കാനും,സമരം ചെയ്യാനും ആരും ഇല്ല ,കാരണം അവര്‍ ഇവിടത് കാര്‍ അല്ലല്ലോ ,ഇവിടെ ഉത്തരം പറയേണ്ട സര്‍ക്കാര്‍ ഓരോരുത്തര്‍ക്കും അഞ്ചു ലക്ഷം എന്ന വാഗ്തനം കൊണ്ട് പ്രശ്നത്തിന്റെ തീവ്രത കുറച്ചു ,എന്ത് പോഴതരവും കാണിച്ചിട്ട് പവപെട്ടവന്റെ നികുതിപണം കൊണ്ട് നാണം മറക്കുന്ന നാണം കേട്ട സര്‍ക്കാര്‍ ,
കുറച്ചു നാള്‍ മുന്‍പ് തട്ടേ കാട്ടു ബോട്ട് അപകടം നടന്നപ്പോള്‍ ആ ബോട്ട് ന്റെ ഉടമയെ മാദ്ധ്യമങ്ങളും ,അധികാരികളും ചേര്‍ന്ന് കൊത്തിവലിച്ചു ,അയാള്‍ സ്വന്തം വയറ്റി പിഴപ്പിനായി ആണ് അന്ന് ബോട്ട് ഇറക്കിയതും,അയാളുടെ കഷ്ട്ട കാലത്തിനു അതില്‍ വെള്ളം കയറി ഇരുപത്തി ഒന്ന് പേര്‍ മരിക്കുകയും ചെയ്തു ,അന്ന് മാധ്യമങ്ങള്‍ അയാള്‍ ചെയ്ത തെറ്റിനെ കുറിച്ച് കൊട്ടി ഘോഷിച്ചു ,പക്ഷെ ഇന്നെന്തു പറ്റി?
ആരാണിവിടെ തെറ്റുകാരന്‍?
ആര്‍ക്കെതിരെ ആണ് നടപടികള്‍?
""അയ്യോ"" ഇത് സര്‍ക്കാര്‍ കാര്യം അല്ലെ ,തൊട്ടാല്‍ പൊള്ളും ,മാധ്യമങ്ങള്‍ക്ക് മൌനം ....
ഈ നാട് നന്നാകില്ല ,ഇനി നന്നാകണമെങ്കില്‍ രാജഭരണം തിരികെ വരണം .അത് വെറും കിനാവ് മാത്രമല്ലെ!
നഷ്ട്ടപെട്ടവരുടെ നഷ്ട്ടങ്ങള്‍ വലുതാകാം,ഇനി ഒരിക്കലും തിരികെ ലഭിക്കാത്ത സന്തോഷങ്ങളുടെ നഷ്ട്ടം .ആരെയൊക്കെ കുറ്റം പറഞ്ഞിട്ടും ,കുറ്റം കണ്ടു പിടിച്ചിട്ടും ഇനി എന്ത് കാര്യം ,പക്ഷെ ഇനി എങ്കിലും സൂക്ഷിക്കാം ,നമ്മുടെ അനാസ്ഥ കൊണ്ട് ,ദൈവതിന്റെ സ്വന്തം നാടിനെ ആരും ഉള്ളുരുകി പ്രാകാതിരിക്കാന്‍,ആരുംവെറുക്കാതെ ഇരിക്കാന്‍ ,അന്യ നാട്ടുകാരന്റെ ജീവന്‍ ഈ മണ്ണില്‍ പൊലിയാതെ ഇരിക്കാന്‍ ,സകലതും നഷ്ട്ടമായ പലരെയും ദൈവം തളര്തതിരിക്കട്ടെ,ഇനി അങ്ങനെ മാത്രമല്ലെ പറയാന്‍ കഴിയു .പെരിയാറിന്റെ ആഴങ്ങളില്‍ മുങ്ങി മറഞ്ഞ ആത്മാക്കള്‍ക്ക് നിത്യ ശാന്തി ലഭിക്കട്ടെ ........
(എന്ത് വാര്‍ത്തയും മാസങ്ങളോളം കൊട്ടിഘോഷിക്കുന്ന മാധ്യമങ്ങള്‍ ,തേക്കടി ദുരന്തത്തിന് വേണ്ടത്ര പ്രാധാന്യം കൊടുക്കുന്നില്ലേ എന്ന് സംശയം ,അന്യ ഭാക്ഷ ക്കരനല്ലേ മരിച്ചത് ,അതിനു മലയാളിക്ക് എന്താ അല്ലെ ,കൊടിപിടിക്കാന്‍ ആളുണ്ടങ്കില്‍ അല്ലെ പത്രധര്‍മ്മം ഉണരൂ ,ആരാന്റെ അമ്മക്ക് ഭ്രാന്ത് പിടിച്ചാല്‍ കാണാന്‍ നല്ല ചേല് .....കഷ്ട്ടം കഷ്ട്ടം ,

പൂവായി വിരിഞ്ഞ സുന്ദരി

ഒരു പൂവ് വിരിയുന്നു ഒന്നുമറിയാതെ-
പുലരിതന്‍ മടി മാറില്‍.....
ഒരു പൂവ് കൊഴിയുന്നു -
ഒന്നും കാണുവാന്‍ വയ്യാതെ
സന്ധ്യതന്‍ ഇട നെഞ്ചില്‍
ജനനവും മരണവും നിമിഷങ്ങള്‍ക്കകം .....
ആര്‍ക്കോ വേണ്ടി,എന്തിനോ വേണ്ടി-
കാലചക്രം തിരിയുന്നു,
കൊഴിഞ്ഞ പൂവിന്‍ ആത്മ വിലാപം
മണ്ണില്‍ ചിതറി ഒഴുകുന്നു
ആരും കാണാതെ
കൂടെ ആരും ഇല്ലാതെ
എന്തിനാണ് പൂവേ ഈ വിലാപം
മൊട്ടായി ജനിച്ചു പൂവായി വിരിഞ്ഞ സുന്ദരി
ഇപ്പോള്‍
വാടികരിഞ്ഞ നിന്‍ ഇതളുകള്‍ നോക്കി നെടുവീര്‍പ്പെടുന്നു
നിലനില്‍പ്പിന്‍ സാഹിത്യം ചമയ്ക്കുന്നു -
വിധി കോമരങ്ങള്‍

Sunday, October 25, 2009

Meaning of FRIEND SHIP

Your Heart is Ur Love,

Your love is Ur Spouse,

Your spouse is Ur Future,

Your future is Ur Destiny,

Your destiny is Ur Ambition,

Your ambition is Ur Aspiration,

Your aspiration is Ur Motivation,

Your motivation is Ur Belief,

Your belief is Ur Peace,

Your peace is Ur Target,

Your target is Heaven,

Heaven is no fun without FRIENDS.

F- Few

R- Relations

I – In

E – Earth

N – Never

D- Die

Sunday, September 6, 2009

വഴിവക്കിലെ മരത്തില്‍ നിന്നും പൊഴിയുന്ന ഓരോ ഇലയും നോക്കിനില്‍ക്കെ മനസ്സിലോടിയെത്തിയത് ഹൃദയത്തിന്റെ കോണിലെങ്ങോ മയങ്ങിക്കിടക്കുന്ന സുഹൃത്തുക്കളെയാണ്. എന്റെ ജീവിതത്തിലൂടെ കടന്നുപോയ ഒരുപാട് സുഹൃത്തുക്കള്‍... വിദ്യാഭ്യാസമായിട്ടും ജോലിയായിട്ടും മറ്റുമൊക്കെ അകലങ്ങളിലേക്കു പോകേണ്ടിവന്നവര്‍... ഒരു ഫോണ്‍ സംഭാഷണത്തിലും ആശംസാകാര്‍ഡുകളിലുമൊക്കെയായി ഒതുങ്ങുന്നവര്‍... പിന്നെയും വന്നു പുതിയ കൂട്ടുകാര്‍... തിരക്കിനിടയില്‍ സംസാരിക്കാന്‍ കഴിയാതെയും, വിളിക്കാന്‍ ശ്രമിക്കാതെയും അകന്നുപോയവര്‍... ഇലകള്‍ പൊഴിയും പോലെ... ഇല പൊഴിയും പോലെ ജീവിതത്തില്‍ നിന്നും പൊഴിഞ്ഞുപോവുകയല്ലെ...................കാല
വും ദൂരവും ജീവിതസാഹചര്യങ്ങളും നമ്മളെ വേ൪പെടുത്താ൯ ശ്രമിക്കുമ്പോളും
അതിനെയെല്ലാം അതിജീവിച്ച് നമ്മുടെ
സൗഹൃദം മായാതെ മങ്ങാതെ നിലനില്ക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു
സുഹൃത്തുക്കളായി തുടരാം................
സ്നേഹം എന്നും എവിടെയും വിലപ്പെട്ടതാണ്.!
കൊടുത്താല് കിട്ടും.!കിട്ടണം ഇത്തിരി വൈകി
യാണെങ്കിലും കിട്ടുക തന്നെ ചെയ്യും................

Monday, March 30, 2009


Meaning of F.R.I.E.N.D.S.H.I.P

F" is for Fun............That friends share when they are together.

"R" is for Reliability....A true friend is someone that you can always rely on.

"I" is for Interest.......Someone who is genuinely interested in you, your fears, joys, and life.

"E" is for Energy.........They pick you up when you are down, and give you the energy to go on and believe in yourself.

"N" is for Nothing........Nothing is ever too much, no matter what time it is, night or day.

"D" is for Distance.......Although the miles may separate you, a true friend is never far away.

"S" is for Secrets........Your feelings and personal/private thoughts that you can only share with a friend.

"H" is for Happiness......The way I feel when we are together.

"I" is for Inseparable....Through good times and bad, tears and laughter. A friend will always be there for you.

"P" is for Perfect........The friendship

സ്നേഹിക്കാന് മാത്രം അറിയാവുന്ന ഒരു നല്ല സുഹൃത്ത് .
പരിചയപ്പെടുന്നവരുടെ മനസ്സില് വിനയം കൊണ്ട്
ഇതിഹാസം തീര്‍ക്കുന്ന നല്ല സുഹൃത്തായി......
നിങ്ങളുടെ എറ്റവും അടുത്ത കൂട്ടുകാരനായി.....
ഞാന് എപ്പോഴും നിങ്ങളുടെ കൂടെ...........

മുഖത്ത് എപ്പോഴും ഒരു ചെറു പുഞ്ചിരിയും;
മനസ്സില് സ്നേഹവും, കാരുണ്യവും നിറച്ച്...
ചിത്രശലഭങ്ങളെ പോലെ പാറി നടന്ന്...
ദേശാടനകിളികളെ പോലെ സ്തല കാലങള് താണ്ടി...
ഗ്രീഷ്മവും വസന്തവും കടന്ന്...
അനുഭവങള് തൊട്ടറിഞ്ഞ്...
ജീവിതത്തിനായി പരക്കം പായുമ്പോള്.....
എവിടെയോ ജനിച്ച്, എവിടെയോ ജീവിച്ച്,
എവിടെയോ വളരുന്ന നമ്മളെ കാലപ്രവാഹം സുഹൃത്തുക്കളായി ഒന്നിപ്പിച്ചു.
എന്നു തീരുമെന്നറിയാത്ത ഈ ജീവിതയാത്രയുടെ അവസാനം വരെ നമുക്ക് സുഹൃത്തുക്കളായി തുടരാം.
കാലവും, ദൂരവും, ജീവിതസാഹചര്യങ്ങളും നമ്മളെ വേ൪പെടുത്താ൯ ശ്രമിക്കുമ്പോളും..
അതിനെയെല്ലാം അതിജീവിച്ച് നമ്മുടെ സൗഹൃദം മായാതെ മങ്ങാതെ....
എന്നും തേജസ്സോടെ നിലനില്ക്കണമെന്ന് ഞാന് ആഗ്രഹിക്കുന്നു..
എന്തേ സമ്മതമല്ല?