Wednesday, December 9, 2009

തേക്കടി ബോട്ട് അപകടം അല്ലെങ്കില്‍ കെ.ടി .ഡി .സി യുടെ കാര്യപ്രാപ്തി ഇല്ലായ്മ

പെരിയാറിന്റെ അനന്തതയില്‍ എവിടെയോ നാല്‍പ്പത്തി അഞ്ചു ജീവന്‍ പൊലിഞ്ഞു.ആര്‍ക്കൊക്കെയോ ആരൊക്കെയോ നഷ്ട്ടമായി .നഷ്ട്ടങ്ങളുടെ കണക്കു പുസ്തകത്തില്‍ വീണ്ടും പേജുകള്‍ കൂടുന്നു ,ആരാണ് ഉത്തരവാദി ?ഉഹാപോഹങ്ങള്‍ ,പലരും പലരീതിയില്‍ പലതരത്തില്‍ പലതും പറയുന്നു ,ഏതാണ്‌ സത്യം .കാട്ടു മൃഗങ്ങളെ കണ്ട സന്തോഷം കൊണ്ട് ഒരു നിമിഷം വിധിയെ വിളിച്ചു വരുത്തിയ ,അകാലത്തില്‍ പൊലിഞ്ഞ ആ ജീവനുകാലോ? പ്രായോഗിക പരിന്ജനം കുറവായ ഡ്രൈവര്‍ ?അപകടം സംഭവിച്ചാല്‍ അകത്തിരിക്കുന്നവര്‍ക്ക് രക്ഷപെടുവാന്‍ ആകാത്ത വിധം ബോട്ട് നിര്‍മ്മിച്ച കമ്പനി ? ആരാണ് ??????????? മാധ്യമങ്ങള്‍ എല്ലാം തന്നെ ഇത്തരം കാര്യങ്ങളുടെ പിറകെ പോകുമ്പോ,ചിലതൊക്കെ മാധ്യമങ്ങള്‍ കണ്ടില്ല എന്ന് നടിക്കുന്നു .പെരിയാറിന്റെ അഗാതതയില്‍ ഒരിറ്റു പ്രാണ വായുവിനായി പിടഞ്ഞു ,വെറും ദേഹമായി അവശേക്ഷിച്ച ആ ശവ ശരീരങ്ങള്‍ക്ക് ഉത്തരവാദി കെ .ടി .ഡി .സി യുടെ ഉത്തരവാദിത്വമില്ലായ്മ അല്ലെ ? ഓരോ വകുപ്പിന്റെയും തലപ്പത്ത്‌ ഇരിക്കുന്നവര്‍ ഇങ്ങ് താഴെ എന്ത് നടക്കുന്നു എന്ന് അന്വേക്ഷിക്കുന്നില്ല ,അഞ്ചക്ക ശബളം,കാറ്‌,ബംഗ്ലാവ് ,പൊതു വേദികളില്‍ പ്രസംഗം ,പിന്നെന്തു വേണം,അപ്പോള്‍ കടമകളെ കുറിച്ച് മറക്കുന്നു ,ഇങ്ങു താഴെ തട്ടില്‍ എന്താണ് നടക്കുന്നത് എന്ന് തലപ്പത്ത്‌ ഇരിക്കുന്ന ആര്‍ക്കും അറിയില്ല ,കെ ടി ഡി സി യിലെ എല്ലാ വരും അവരവരുടെ കടമകള്‍ യഥാവിധം ചെയ്തിരുന്നു എങ്കില്‍ ഈ അപകടം ഒഴിവാക്കാമായിരുന്നില്ലേ? (വിധിയെ തടുക്കാന്‍ ആകില്ല എങ്ങിലും ) ഓരോ വകുപ്പിന്റെയും തലപ്പത്ത്‌ ഇരുന്നു സുഘസൌകര്യങ്ങള്‍ അനുഭവിക്കുമ്പോള്‍ ,തന്റെ കടമകളെ കുറിച്ച് കൂടി ബോധവാന്മാര്‍ ആകാന്‍ ഇവര്‍ക്ക് സ്രെമിച്ചു കൂടെ ? കുറച്ചു കൂടി പരിചയം ഉള്ള ഒരു ഡ്രൈവര്‍ ആയിരുന്നു എങ്കില്‍ ,അല്ലെങ്ങില്‍ കുറെ ലൈഫ് ജക്കത്റ്റ്‌ കള്‍ ഉണ്ടായിരുന്നു എങ്കില്‍ ,അല്ലെങ്കില്‍ ആള്‍ക്കാര്‍ക്ക് പെട്ടെന്ന് പുറത്തിറങ്ങാന്‍ തക്ക വഴികള്‍ ആ ബോട്ട് നു ഉണ്ടായിരുന്നു എങ്കില്‍ ,ഈ അപകടം ഒഴിവാക്കാമായിരുന്നു .ഇതെല്ലം കെ ടി ഡി സി യുടെ ചുമതല വഹിക്കുന്നവര്‍ ശ്രെദ്ധിക്കേണ്ട കാര്യങ്ങള്‍ അല്ലെ ? വല്ലവന്റേം കീശയിലെ കാശ് കെ ടി ഡി സി യുടെ വായിലെ ദോശ എന്ന് കരുതരുതയിരുന്നു .ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ദൈവം പോലും ആ പാവങ്ങളെ തുണച്ചില്ല ,ഉറ്റവരെയും ഉടയവരെയും നഷ്ട്ടമായ പലരും ഒന്നുറക്കെ വിളിച്ചു കരയാന്‍ പോലുമാകാതെ നില്‍ക്കുന്ന കാഴ്ച ,ഇവര്‍ക്കുവേണ്ടി കോടി പിടിക്കാനും,സമരം ചെയ്യാനും ആരും ഇല്ല ,കാരണം അവര്‍ ഇവിടത് കാര്‍ അല്ലല്ലോ ,ഇവിടെ ഉത്തരം പറയേണ്ട സര്‍ക്കാര്‍ ഓരോരുത്തര്‍ക്കും അഞ്ചു ലക്ഷം എന്ന വാഗ്തനം കൊണ്ട് പ്രശ്നത്തിന്റെ തീവ്രത കുറച്ചു ,എന്ത് പോഴതരവും കാണിച്ചിട്ട് പവപെട്ടവന്റെ നികുതിപണം കൊണ്ട് നാണം മറക്കുന്ന നാണം കേട്ട സര്‍ക്കാര്‍ ,
കുറച്ചു നാള്‍ മുന്‍പ് തട്ടേ കാട്ടു ബോട്ട് അപകടം നടന്നപ്പോള്‍ ആ ബോട്ട് ന്റെ ഉടമയെ മാദ്ധ്യമങ്ങളും ,അധികാരികളും ചേര്‍ന്ന് കൊത്തിവലിച്ചു ,അയാള്‍ സ്വന്തം വയറ്റി പിഴപ്പിനായി ആണ് അന്ന് ബോട്ട് ഇറക്കിയതും,അയാളുടെ കഷ്ട്ട കാലത്തിനു അതില്‍ വെള്ളം കയറി ഇരുപത്തി ഒന്ന് പേര്‍ മരിക്കുകയും ചെയ്തു ,അന്ന് മാധ്യമങ്ങള്‍ അയാള്‍ ചെയ്ത തെറ്റിനെ കുറിച്ച് കൊട്ടി ഘോഷിച്ചു ,പക്ഷെ ഇന്നെന്തു പറ്റി?
ആരാണിവിടെ തെറ്റുകാരന്‍?
ആര്‍ക്കെതിരെ ആണ് നടപടികള്‍?
""അയ്യോ"" ഇത് സര്‍ക്കാര്‍ കാര്യം അല്ലെ ,തൊട്ടാല്‍ പൊള്ളും ,മാധ്യമങ്ങള്‍ക്ക് മൌനം ....
ഈ നാട് നന്നാകില്ല ,ഇനി നന്നാകണമെങ്കില്‍ രാജഭരണം തിരികെ വരണം .അത് വെറും കിനാവ് മാത്രമല്ലെ!
നഷ്ട്ടപെട്ടവരുടെ നഷ്ട്ടങ്ങള്‍ വലുതാകാം,ഇനി ഒരിക്കലും തിരികെ ലഭിക്കാത്ത സന്തോഷങ്ങളുടെ നഷ്ട്ടം .ആരെയൊക്കെ കുറ്റം പറഞ്ഞിട്ടും ,കുറ്റം കണ്ടു പിടിച്ചിട്ടും ഇനി എന്ത് കാര്യം ,പക്ഷെ ഇനി എങ്കിലും സൂക്ഷിക്കാം ,നമ്മുടെ അനാസ്ഥ കൊണ്ട് ,ദൈവതിന്റെ സ്വന്തം നാടിനെ ആരും ഉള്ളുരുകി പ്രാകാതിരിക്കാന്‍,ആരുംവെറുക്കാതെ ഇരിക്കാന്‍ ,അന്യ നാട്ടുകാരന്റെ ജീവന്‍ ഈ മണ്ണില്‍ പൊലിയാതെ ഇരിക്കാന്‍ ,സകലതും നഷ്ട്ടമായ പലരെയും ദൈവം തളര്തതിരിക്കട്ടെ,ഇനി അങ്ങനെ മാത്രമല്ലെ പറയാന്‍ കഴിയു .പെരിയാറിന്റെ ആഴങ്ങളില്‍ മുങ്ങി മറഞ്ഞ ആത്മാക്കള്‍ക്ക് നിത്യ ശാന്തി ലഭിക്കട്ടെ ........
(എന്ത് വാര്‍ത്തയും മാസങ്ങളോളം കൊട്ടിഘോഷിക്കുന്ന മാധ്യമങ്ങള്‍ ,തേക്കടി ദുരന്തത്തിന് വേണ്ടത്ര പ്രാധാന്യം കൊടുക്കുന്നില്ലേ എന്ന് സംശയം ,അന്യ ഭാക്ഷ ക്കരനല്ലേ മരിച്ചത് ,അതിനു മലയാളിക്ക് എന്താ അല്ലെ ,കൊടിപിടിക്കാന്‍ ആളുണ്ടങ്കില്‍ അല്ലെ പത്രധര്‍മ്മം ഉണരൂ ,ആരാന്റെ അമ്മക്ക് ഭ്രാന്ത് പിടിച്ചാല്‍ കാണാന്‍ നല്ല ചേല് .....കഷ്ട്ടം കഷ്ട്ടം ,

No comments:

Post a Comment